കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രെഷകരുടെ പ്രിയ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഇനി പുതിയ കൈകളില്‍. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്‌പോര്‍ട്‌സ് നിക്ഷേപക ഗ്രൂപ്പായ അല്‍ ഫുര്‍സാന്‍ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി. നിലവിലെ ഉടമസ്ഥരായ മാഗ്‌നം സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലബ്ബിന്റെ നൂറ് ശതമാനം ഓഹരികളും അല്‍ ഫുര്‍സാന്‍ ഗ്രൂപ്പിന് വിറ്റഴിക്കുന്നതിനുള്ള അന്തിമ കരാറില്‍ ഒപ്പുവെച്ചു.
വരുന്ന പുതിയ സീസണിലുടനീളം വിവിധ ഘട്ടങ്ങളായിട്ടായിരിക്കും ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ത്തിയാക്കുക. ഇതിനുശേഷം ഇന്ത്യയിലെ ക്ലബ്ബിന്റെ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ചുമതലകള്‍ ഒഫിയോ സ്പോര്‍ട് എന്ന കമ്പനിക്കായിരിക്കും കൈമാറുക. ബ്ലാസ്റ്റേഴ്സിനെ വെറുമൊരു പ്രാദേശിക ക്ലബ്ബെന്നതിലുപരി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വലിയൊരു സ്‌പോര്‍ട്‌സ് ബ്രാന്‍ഡായി ഉയര്‍ത്തുകയാണ് പുതിയ മാനേജ്മെന്റിന്റെ പ്രധാന ലക്ഷ്യം.
ഹൈദരാബാദ് ആസ്ഥാനമായുള്ള നിമ്മഗഡ്ഡ ഗ്രൂപ്പിന്റെ കീഴിലുള്ള മാഗ്‌നം സ്പോര്‍ട്സിനായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ നിയന്ത്രണം. എന്നാല്‍ കഴിഞ്ഞ സീസണുകളില്‍ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഓഹരികള്‍ പൂര്‍ണ്ണമായും വിറ്റഴിച്ച് ക്ലബ്ബ് കൈമാറാന്‍ മാഗ്‌നം സ്പോര്‍ട്സിനെ പ്രേരിപ്പിച്ചത്. പുതിയ മാനേജ്മെന്റിന്റെ വരവോടെ ടീമിന്റെ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമാകുമെന്നും വരും സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചെത്തുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
