ഹാങ്ചൗ: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് തമിഴ്നാട് താരം വിത്യ രാംരാജ്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇതിഹാസ താരം പി.ടി ഉഷയുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള ദേശീയ റെക്കോര്‍ഡിനൊപ്പമെത്തിയാണ് വിത്യ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 1984 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ പി.ടി ഉഷ കുറിച്ച 55.42 സെക്കന്‍ഡ് എന്ന ഐതിഹാസിക സമയമാണ് വിത്യ സ്വന്തം പേരില്‍ ഒപ്പം ചേര്‍ത്തത്.
ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് ഹീറ്റ്‌സിലാണ് 39 വര്‍ഷം മുന്‍പത്തെ ആ സുവര്‍ണ്ണ സമയം വിത്യ തൊട്ടറിഞ്ഞത്. തുടര്‍ന്ന് നടന്ന കലാശപ്പോരാട്ടത്തിലും മികച്ച പ്രകടനം പുറത്തെടുത്ത താരം വെങ്കല മെഡല്‍ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറുകയായിരുന്നു. ഉഷയ്ക്ക് ശേഷം ഈ ഇനത്തില്‍ രാജ്യത്തിനായി മികച്ച നേട്ടം കൈവരിക്കുന്ന താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് വിത്യ രാംരാജ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
