മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ സാമ്പത്തിക ചട്ടലംഘന കേസിൽ കുറ്റക്കാർ

SEPTEMBER 27, 2026, 7:56 AM

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗിന്റെ സാമ്പത്തിക ചട്ടലംഘന കേസിൽ നിർണായക വഴിത്തിരിവ്.

ക്ലബിനെതിരെ ഉന്നയിച്ച 115 ആരോപണങ്ങളിൽ 114 എണ്ണത്തിലും കുറ്റക്കാരാണെന്ന് സ്വതന്ത്ര കമ്മീഷൻ കണ്ടെത്തിയതായി റിപ്പോർട്ട്. ദി അത്‌ലറ്റിക്കിന്റെ ഡേവിഡ് ഓൺസ്റ്റീനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിധിക്കെതിരെ സിറ്റി അപ്പീൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സിറ്റിക്ക് ഏത് തരത്തിലുള്ള ശിക്ഷയാണ് ലഭിക്കുകയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ശിക്ഷ സംബന്ധിച്ച നടപടികൾ ഇപ്പോഴും തുടരുകയാണ്. അതിനാൽ പോയിന്റ് കുറയ്ക്കൽ, പിഴ തുടങ്ങിയ നടപടികൾ നിലവിൽ സ്ഥിരീകരിച്ചിട്ടില്ല.

2009-10 മുതൽ 2017-18 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പ്രീമിയർ ലീഗ് സിറ്റിക്കെതിരെ കേസെടുത്തത്. 2023 ഫെബ്രുവരിയിലാണ് 115 ആരോപണങ്ങൾ ഔദ്യോഗികമായി ഉന്നയിച്ചത്. സാമ്പത്തിക വിവരങ്ങൾ കൃത്യമായി കൈമാറിയില്ലെന്ന ആരോപണം, താരങ്ങളുടെയും പരിശീലകരുടെയും പ്രതിഫലവുമായി ബന്ധപ്പെട്ട വിവരങ്ങൾ സംബന്ധിച്ച ചട്ടലംഘനങ്ങൾ, യുവേഫയുടെ സാമ്പത്തിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രീമിയർ ലീഗിന്റെ Profitabiltiy and Sustainabiltiy Rules (PSR) ലംഘനങ്ങൾ, അന്വേഷണവുമായി സഹകരിക്കുന്നതിൽ വീഴ്ച തുടങ്ങിയവയാണ് കേസിലെ പ്രധാന ആരോപണങ്ങൾ. 2024 സെപ്തംബർ മുതൽ ഡിസംബർ വരെയാണ് സ്വതന്ത്ര കമ്മീഷൻ കേസിൽ വാദം കേട്ടത്. തുടർന്ന് വിധിക്കായി നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇപ്പോഴത്തെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

vachakam
vachakam
vachakam

തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് മാഞ്ചസ്റ്റർ സിറ്റി തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ഏറ്റവും പുതിയ പ്രതികരണത്തിലും കേസിന്റെ നടപടിക്രമങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നാണ് ക്ലബ് വ്യക്തമാക്കിയത്. 'പ്രീമിയർ ലീഗ് നടപടികൾ ഇപ്പോഴും തുടരുകയാണ്. പ്രധാനപ്പെട്ട ചില ഘട്ടങ്ങൾ പൂർത്തിയാകാനുണ്ട്. നടപടികൾ കർശനമായ രഹസ്യസ്വഭാവത്തിന് വിധേയമാണ്,' എന്നാണ് ക്ലബ് വക്താവ് ദി അത്‌ലറ്റിക്കിനോട് പ്രതികരിച്ചത്. 2023 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച നിലപാടിൽ തന്നെ ക്ലബ് തുടരുകയാണെന്നും വക്താവ് വ്യക്തമാക്കി.

കമ്മീഷൻ ശിക്ഷ പ്രഖ്യാപിക്കുന്നതാണ് ഇനി പ്രധാന ഘട്ടം. പിഴയും പോയിന്റ് കുറയ്ക്കലും ഉൾപ്പെടെയുള്ള നടപടികൾ ചർച്ചയിലുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക ശിക്ഷ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗുരുതരമായ ചട്ടലംഘനങ്ങൾക്ക് പ്രീമിയർ ലീഗ് ചട്ടങ്ങൾ പ്രകാരം കൂടുതൽ കടുത്ത കായിക നടപടികൾക്കും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, വിധിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി അപ്പീൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പീൽ നടപടികൾ കൂടി വരുന്നതോടെ കേസിൽ അന്തിമ തീരുമാനം ഇനിയും വൈകാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam