ഏഷ്യൻ ഗെയിംസ് 2026 ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്നിന് തോൽവി.
ശനിയാഴ്ച നടന്ന ആവേശകരമായ മൂന്ന് ഗെയിം പോരാട്ടത്തിൽ സിംഗപ്പൂരിന്റെ ലോ കീൻ യെവിനോടാണ് ലക്ഷ്യ സെൻ കീഴടങ്ങിയത്. സ്‌കോർ: 12-21, 21-15, 14-21.
ആദ്യ ഗെയിമിൽ 5-1 എന്ന സ്‌കോറിന് ലക്ഷ്യ മികച്ച തുടക്കം കുറിച്ചെങ്കിലും, തുടർച്ചയായി 10 പോയിന്റുകൾ നേടി ലോ കീൻ തിരിച്ചടിച്ചു. ആദ്യ ഗെയിം കൈവിട്ടതിന് ശേഷം ശക്തമായ ആക്രമണാത്മക കളി പുറത്തെടുത്ത ലക്ഷ്യ, രണ്ടാം ഗെയിം 21-15 ന് സ്വന്തമാക്കി മത്സരത്തിലേക്ക് തിരികെ എത്തി. എന്നാൽ നിർണായകമായ മൂന്നാം ഗെയിമിൽ തുടക്കത്തിൽ തന്നെ ലീഡ് നേടിയ ലോ കീൻ യെവ്, ലക്ഷ്യയുടെ തിരിച്ചുവരവ് ശ്രമങ്ങളെ പ്രതിരോധിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു.
നേരത്തെ പുരുഷ ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യവും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഇതോടെ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ഇനി വനിതാ സിംഗിൾസിൽ മത്സരിക്കുന്ന ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവിൽ മാത്രമാണ്. അതേസമയം, അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ സാവൻ ബർവാൾ പുരുഷന്മാരുടെ മാരത്തണിൽ ദേശീയ റെക്കോർഡോടെ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചു. കനോയ് സ്പ്രിന്റിൽ പാർവതി ഗീത-പ്രസന്ന കുമാർ സഖ്യം മിക്‌സഡ് കയാക് ഡബിൾസ് 500 മീറ്റർ ഫൈനൽ എയിലേക്ക് യോഗ്യത നേടി. ഫെൻസിംഗിൽ ഇൻഡോനേഷ്യയെ 45-24 ന് തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
