ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. ദക്ഷിണ കൊറിയയെ 8-2നാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
അഭിഷേക്, ദിൽപ്രീത് സിങ് എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഷിലാനന്ദ് ലക്ര, സുഖ്ജീത് സിങ്, ഹർമൻപ്രീത് സിങ്, രജീന്ദർ സിങ് എന്നിവരും ഗോൾ നേടി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
പൂൾ എയിൽ മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ അപരാജിത കുതിപ്പ് തുടരുകയാണ്. ഇതോടെ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ ശനിയാഴ്ച ആതിഥേയരായ ജപ്പാനെയാണ് ഇന്ത്യ നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
