കൊല്ലം: 50 കോടിരൂപയുടെ സാമ്പത്തിക തട്ടിപ്പിൽ അറഫാ ഗോൾഡ് ആന്‍റ് ഡയമണ്ട്സിനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്‍റ് ഡയറകട്രേറ്റ്. അന്വേഷണത്തിന്‍റെ ഭാഗമായി കൊല്ലത്തും, തിരുവനന്തപുരത്തും മൂന്നിടങ്ങളിൽ ഇഡി പരിശോധന നടത്തി. യൂക്കോ ബാങ്കിന്‍റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ബാങ്കിന്‍റെ പരാതിയിലാണ് അന്വേഷണം.
17 കോടിയിലധിക രൂപയാണ് വായ്പയിലൂടെ തട്ടിയത്. കൊല്ലത്ത് അറഫാ ഗോൾഡ് ഉടമ അബ്ദുൾ സലാമിന്‍റെ വീട്ടിലും തിരുവനന്തപുരത്തെ സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന നടന്നത്. കൊല്ലത്തെ യുക്കോ ബാങ്ക് ശാഖയില്‍ നിന്നും കോടികളുടെ വായ്പയെടുത്ത ശേഷം വ്യാജരേഖ ചമച്ചും ഈടായി നല്‍കിയ ആസ്തികളില്‍ തട്ടിപ്പ് നടത്തിയുമാണ് കേസ്.
22 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടന്നതെന്നാണ് സി.ബി.ഐ. അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കില്‍ ഈടായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും മറ്റ് ആസ്തികളും വായ്പാ കാലാവധി നിലനില്‍ക്കെത്തന്നെ ഉടമകള്‍ വകമാറ്റി കടത്തുകയായിരുന്നു. ഇതിലൂടെ ബാങ്കിന് 19 കോടിയിലധികം രൂപയുടെ ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.
ഇടുക്കിയില്‍ ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ വളഞ്ഞ് മാധ്യമങ്ങള്‍; 'ദയവായി മാറി നില്‍ക്ക്, ഇന്ന് ഞാന്‍... സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ കമ്പനി ഡയറക്ടര്‍ അടക്കമുള്ളവര്‍ നിലവില്‍ പ്രതിപ്പട്ടികയിലുണ്ട്. ഈ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇപ്പോള്‍ ഇ.ഡി. കള്ളപ്പണ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ.) രംഗത്തെത്തിയിരിക്കുന്നത്.
സി.ബി.ഐ. കേസിന്റെ പശ്ചാത്തലത്തില്‍ തട്ടിയെടുത്ത ഭീമമായ തുക എങ്ങോട്ട് വഴിതിരിച്ചുവിട്ടു എന്നും കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നുമാണ് ഇ.ഡി. പ്രധാനമായും പരിശോധിച്ച് വരുന്നത്. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട രണ്ടിടങ്ങളിലും ഉടമയുടെ കൊല്ലത്തെ വസതിയിലുമായി പരിശോധന തുടര്‍ന്നു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
