ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന് ഒഴിവാക്കണം; കേന്ദ്രത്തിന് കത്ത് നൽകിയതായി സണ്ണി ജോസഫ്

SEPTEMBER 25, 2026, 4:51 AM

കോഴിക്കോട്: ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും കരട് പട്ടികയിലുൾപ്പെട്ട 33 വില്ലേജുകളെ പട്ടികയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകിയതായി പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. 

ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭയിലും പ്രമേയം കൊണ്ടുവരും. അതേസമയം, കരട് പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ പുതുക്കിയ മാപ്പ് എപ്പോൾ പുറത്തുവിടണമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയതുമില്ല. സംസ്ഥാനത്തെ 131 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയുടെ കരട് പെട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. 

കരട് പട്ടികയിൽ 131 വില്ലേജുകളിലെ 9937 ചതുരശ്ര കിലോമീറ്ററാണ് കേരളത്തിലെ പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതിയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇത് 98 വില്ലേജുകളിലെ 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കണമെന്നാണ് കേരളത്തിൻറെ ആവശ്യം. 

vachakam
vachakam
vachakam

33 വില്ലേജുകളെ പൂർണ്ണമായും ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടികയിൽ ഏറ്റവും അധികം വില്ലേജുകൾ ഇടുക്കിയിലാണ് (23). കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒന്നുവീതം വില്ലേജുകളും തിരുവനന്തപുരത്ത് രണ്ട് വില്ലേജുകളും പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ കത്തിൽ ഉണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam