മലപ്പുറം: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 20കാരന് 51 വർഷം കഠിനതടവ്. മലപ്പുറം അരീക്കോട് സ്വദേശിയായ 20കാരനെതിരെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2024ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി 51 വർഷം കഠിനതടവിനും 40,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശവുംനൽകി. പെൺകുട്ടിയും പ്രതിയും ഒരേ സ്കൂളിൽ പഠിച്ചവരാണ്. സ്കൂളിലെ പരിചയംവെച്ച് പ്രതി പെൺകുട്ടിയുമായി ഫോണിൽ ബന്ധപ്പെടുകയും പ്രണയം പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു.
അരീക്കോട് ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ ചാലിൽ ഷാനിലിനെയാണ് (20) മഞ്ചേരി സ്പെഷ്യൽ കോടതി കഠിനതടവിനും പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
2024 ഏപ്രിലിൽ പ്രതിക്ക് 18 വയസ്സ് പൂർത്തിയാകുന്നതിന് മുൻപും അതിനുശേഷവും അതിക്രമം ആവർത്തിച്ചു. 2024 ജൂണിൽ പെൺകുട്ടിയുടെ ഫോൺ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കുകയും കൗൺസലർ വിവരമറിയിച്ചതിനെ തുടർന്ന് അരീക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. 2024 ജൂൺ 27-നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
