കാലടി സർവകലാശാലയിലെ പരീക്ഷ വിവാദം: ഹാജറില്ലെന്ന സർവകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികൾ

NOVEMBER 9, 2026, 11:26 PM

കൊച്ചി: കാലടി സർവകലാശാലയിലെ പരീക്ഷ വിവാദത്തിൽ  ഹാജറില്ലെന്ന സർവകലാശാലയുടെ വാദം തള്ളി വിദ്യാർത്ഥികൾ. കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

 പരിക്ഷ എഴുതേണ്ട എല്ലാവർക്കും സസ്പെൻഷന് മുൻപ് 60 ശതമാനം വരെ ഹാജരുണ്ട്. ബാക്കി 15 ശതമാനം മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു. ഇതിനു കോളേജിൽ കയറാൻ അനുവദിച്ചിരുന്നില്ല. അതിനാൽ ഫയൽ ചെയ്യാൻ ആയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. 

നിലവിലെ റിട്ട് ഹർജിയിലാണ് പുതിയ ഭേദഗതി സത്യവാങ്മൂലം നൽകിയത്. ഹർജി ഇന്ന് തന്നെ കോടതിയിൽ കൊണ്ടുവരാനാണ് നീക്കം. നാടകം കളിച്ചതിനാണ് തങ്ങൾക്കെതിരെ കേസെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഒരേ വിഷയത്തിൽ തന്നെ രണ്ടു കേസുകൾ എടുത്തത് വിചിത്ര നടപടിയാണ്.

vachakam
vachakam
vachakam

മനപ്പൂർവ്വം ഉപദ്രവിക്കാനാണ് അധികൃതർ രണ്ടാമത്തെ കേസ് നൽകിയത്. ഈ വാദങ്ങൾ കൂടി പരിഗണിക്കണമെന്ന് സിംഗിൾ ബെഞ്ചിന് മുമ്പാകെ നൽകിയ ഹർജിയിൽ വിദ്യാർത്ഥികൾ പറയുന്നു. അച്ചടക്കനടപടികൾക്ക് മുന്നോടിയായാണ് സസ്പെൻഷൻ. ദീർഘകാലത്തെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും റിട്ട് ഹർജിയിൽ പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam