കോഴിക്കോട്: മുൻപെങ്ങുമില്ലാത്ത വിധം സംസ്ഥാനത്ത് കുട്ടിക്കുറ്റവാളികളുടെ എണ്ണം കൂടുകയാണ്. ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ പഴുതുകൾ മറയാക്കി ആൺപെൺ വ്യത്യാസമില്ലാതെ എന്തും ചെയ്യാൻ തയ്യാറായി ഇത്തരം കുട്ടി കുറ്റവാളികളുണ്ടാകുന്നത് ആശങ്കാജനകമാണ്.
ജുവനൈൽ ജസ്റ്റീസ് നിയമത്തിലെ പഴുതുകൾ മറയാക്കി മനഃപൂർവം കുറ്റകൃത്യങ്ങൾ നടത്തുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
കുട്ടിക്കുറ്റവാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ ആരംഭിക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്തും. കുട്ടികളിലെ കുറ്റകൃത്യപ്രവണത തടയുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിയമത്തിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വാഹനമോടിക്കുന്നതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
