പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയത് 24 ലക്ഷം രൂപയുടെ സ്വർണ്ണം:  വിദ്യാർത്ഥികൾ വാങ്ങിക്കൂട്ടിയത്  ഒരു കാറും മൂന്ന് ബൈക്കുകളും

NOVEMBER 9, 2026, 10:49 PM

 കോട്ടയം: കഴിഞ്ഞ കുറച്ചു മാസങ്ങളെടുത്താണ് പത്താം ക്ലാസുകാരനെ ഭീഷണിപ്പെടുത്തി 24 പവൻ സ്വർണം കവർന്നത്.  കോട്ടയത്തായിരുന്നു സംഭവം. വീട്ടിൽ നടന്ന ഒരു മരണവുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം കുടുംബം അറിയുന്നത്. തുടർന്ന് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തുകയും പാമ്പാടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. 

 24 ലക്ഷം രൂപയുടെ സ്വർണമാണ് പത്താം ക്ലാസ് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി പ്രതികൾ കൈക്കലാക്കിയത്. പത്താം ക്ലാസുകാരൻ്റെ സീനിയറായ മൂന്ന് വിദ്യാർഥികൾ ചേർന്ന് 2026 മാർച്ച് മാസം മുതൽ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെയും മാതാപിതാക്കളെയും സഹോദരിയെയും കൊല്ലുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. അങ്ങനെ പലപ്പോഴായി 24 പവൻ സ്വർണം പ്രതികൾ വാങ്ങിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. 

   ഇങ്ങനെ സ്വർണം കവർന്നത് ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണെന്ന് പ്രതികളായ കൗമാരക്കാരുടെ മൊഴി. ഒരു കാറും മൂന്ന് ബൈക്കുകളും പ്രതികൾ വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

vachakam
vachakam
vachakam

 കേസിൽ പാമ്പാടി സ്വദേശികളായ അൻസിൽ മുഹമ്മദ് (18), നിതിൻ നിഷാദ് (18), ഷെബിൻ എബ്രഹാം (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ രണ്ടുപേർ എൻജിനീയറിങ് വിദ്യാർഥികളും ഒരാൾ പ്രൈവറ്റ് കോളജിൽ പഠിക്കുന്നയാളുമാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam