ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

NOVEMBER 10, 2026, 1:17 AM

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമുകളെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. മൂന്നു ഫോർമാറ്റിലും (ടെസ്റ്റ്, ഏകദിനം, ട്വന്റി20) സ്മൃതി മന്ദാനയാണ് ഇന്ത്യൻ ക്യാപ്ടൻ. ടെസ്റ്റിലും ഏകദിനത്തിലും ദീപ്തി ശർമയാണ് വൈസ് ക്യാപ്ടൻ സ്ഥാനത്ത്. ട്വന്റി20യിൽ ഷെഫാലി വർമയും.

പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ജെമീമ റോഡ്രിഗസ് മൂന്നു ഫോർമാറ്റിനുള്ള ടീമിലും തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയം. സിംബാബ്വെയ്‌ക്കെതിരായ പരമ്പരയിൽ ജെമീമ കളിച്ചിരുന്നില്ല.

ഒരു ടെസ്റ്റ്, മൂന്ന് ഏകദിനം, മൂന്നു ട്വന്റി20 എന്നിങ്ങനെ ഏഴു മത്സരങ്ങളാണ് ഇന്ത്യൻ വനിതാ ടീം ദക്ഷിണാഫ്രിക്കയിൽ കളിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam