ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 246 റൺസിന് ഓൾഔട്ടായതോടെ ആതിഥേയർക്ക് 110 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. തുടർന്ന് രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ന്യൂസിലൻഡിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തിട്ടുണ്ട്.
46 റൺസോടെ രചിൻ രവീന്ദ്രയും 5 റൺസുമായി ഡാരിൽ മിച്ചലുമാണ് ക്രീസിൽ. രണ്ട് വിക്കറ്റും 7 വിക്കറ്റും കൈയിലിരിക്കെ ന്യൂസിലൻഡിനെ ഇപ്പോൾ 243 റൺസിന്റെ ആകെ ലീഡുണ്ട്. 51 റൺസെടുത്ത ഡെവോൺ കോൺവെയാണ് രണ്ടാം ഇന്നിംഗ്‌സിൽ കിവീസിന്റെ ചെറുത്തു നിൽപ്പിന് നേതൃത്വം കൊടുത്തത്. ആദ്യ ഇന്നിംഗ്‌സിൽ വിക്കറ്റു നേടാത്ത ബുംമ്ര രണ്ടാം ഇന്നിംഗിസിൽ 2 വിക്കറ്റ് നേടിയിട്ടുണ്ട്.
നേരത്തെ 116 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി തകർന്നടിഞ്ഞ ഇന്ത്യയെ 170 പന്തുകളിൽ 14 ബൗണ്ടറിയടക്കം 88 റൺസ് നേടിയ ധ്രുവ് ജുറെലിന്റെ ചെറുത്തുനിൽപ്പാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്‌സിൽ ന്യൂസീലൻഡ് 356 റൺസാണ് നേടിയിരുന്നത്.
മൂന്നാം ദിനം രാവിലെ അൻഷുൽ കാംബോജിനെ (0) വേഗത്തിൽ നഷ്ടമായെങ്കിലും, എട്ടാം വിക്കറ്റിൽ ജുറെലും ആകാശ് ദീപും (29) ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ ഫോളോഓൺ ഭീഷണിയിൽ നിന്ന് കരകയറ്റി. തുടർന്ന് ഗുർനൂർ ബ്രാറിനൊപ്പം (10) ജുറെൽ നടത്തിയ 64 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്നിങ്‌സിലെ മികച്ച പ്രകടനമായത്. 87-ാം ഓവറിൽ ജുറെലിനെ കൈൽ ജാമിസൺ പുറത്താക്കിയതോടെയാണ് ഇന്ത്യൻ പോരാട്ടം അവസാനിച്ചത്.
ന്യൂസീലൻഡ് പേസ് ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ മുൻനിര ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. മാറ്റ് ഹെൻറി ആദ്യ ഓവറിൽ തന്നെ യശസ്വി ജയ്‌സ്വാളിനെ (0) മടക്കിയപ്പോൾ, കെ.എൽ. രാഹുൽ (25), ഋഷഭ് പന്ത് (23), ദേവ്ദത്ത് പടിക്കൽ (21), ശുഭ്മൻ ഗിൽ (17), വാഷിങ്ടൺ സുന്ദർ (10) എന്നിവർ വേഗത്തിൽ മടങ്ങി. കിവീസിനായി കൈൽ ജാമിസൺ നാല് വിക്കറ്റും മാറ്റ് ഹെൻറി, നഥാൻ സ്മിത്ത്, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഇതിനിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ആകാശ് ദീപിന്റെ പരിക്ക്. മൂന്നാം ദിവസം ആദ്യ സെഷനിൽ ബാറ്റിംഗിനിടെ ജെയിമിസണിന്റെ പന്ത് ആകാശ്ദീപിന്റെ ഹെൽമറ്റിൽ കൊണ്ടതിനെ തുടർന്ന് പ്രസിദ്ധ് കൃഷ്ണയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ന്യൂസിലൻഡിന്റെ ആദ്യ ഇന്നിംഗ്‌സിൽ 5 വിക്കറ്റ് നേടിയ ആകാശ്ദീപിന്റെ അഭാവം രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
