ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിക്കഥ തുടരുന്നു. ഏറ്റവും ഒടുവിൽ ബ്രെന്റ്‌ഫോർഡിനോടും നാണംകെട്ടു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രെന്റ്‌ഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തുവിട്ടത്. സീസണിലെ ആറാം തോൽവിയോടെ 19-ാം സ്ഥാനത്ത് തരം താഴ്ത്തൽ ഭീഷണി നേരിട്ട് യുണൈറ്റഡ് തുടരുകയാണ്.
19-ാം മിനുട്ടിലാണ് ബ്രെന്റ്‌ഫോർഡ് ആദ്യ ഗോൾ നേടിയത്. ഡാങ്കോ ഔട്ടാറ നൽകിയ അസിസ്റ്റിൽ കാലും വിൽസൻ തൊടുത്ത ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിൽ പ്രവേശിക്കുകയായിരുന്നു. ആദ്യ ഗോൾ വഴങ്ങിയതോടെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മർദ്ദത്തിലായി. 32-ാം മിനുട്ടിൽ ആദ്യ ഗോളിലെ അതേ കൂട്ടുകെട്ട് രണ്ടാം വട്ടവും ലക്ഷ്യം കണ്ടു. കാലും വിൽസന്റെ ഷോട്ട് അനായാസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോസ്റ്റിലെത്തി. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളിന്റെ ലീഡ് നേടാൻ ബ്രെന്റ്‌ഫോർഡിന് സാധിച്ചു.
ആദ്യ പകുതിയിൽ 54% പന്തടക്കത്തിൽ മുന്നിട്ട് നിൽക്കാനും അഞ്ചിനെതിരേ 12 ഷോട്ട് തൊടുക്കാനായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾ നേടാൻ സാധിക്കാതെ പോയി എന്നതാണ് എടുത്തു പറയേണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂന്ന് ഓൺ ടാർഗറ്റ് ഷോട്ടുകളും ലക്ഷ്യം കാണാതെ പോയപ്പോൾ ബ്രെന്റ്‌ഫോർഡ് തൊടുത്ത രണ്ട് ഓൺ ടാർഗറ്റ് ഷോട്ടുകളും വലയിലെത്തി എന്നതാണ് എടുത്തു പറയേണ്ടത്.
46-ാം മിനുട്ടിൽ ലൂക്ക് ഷാക്ക് പകരം ലിസാൻഡ്രോ മാർട്ടിനെസിനേയും ബ്രയാൻ എംബ്യൂമോയ്ക്ക് പകരം അമദ് ഡിയാലോയേയും മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലിറക്കി. എന്നാൽ കളിയിൽ വലിയ പുരോഗതി സൃഷ്ടിക്കാൻ സാധിച്ചില്ല. തിരിച്ചുവരവ് പ്രതീക്ഷയോടെ പന്തുതട്ടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ബ്രെന്റ്‌ഫോർഡ് കരുത്തുകാട്ടിയതോടെ യുണൈറ്റഡിന് വലിയ നാണക്കേടിലേക്ക് പോകേണ്ടി വന്നു. 82-ാം മിനുട്ടിൽ ക്രിസ്റ്റഫർ അജറാണ് മൂന്നാം ഗോൾ നേടിയത്. 91-ാം മിനുട്ടിൽ കെവിൻ സ്‌കേഡിലൂടെയാണ് ബ്രെന്റ്‌ഫോർഡ് ഗോൾവേട്ട പൂർത്തിയാക്കിയത്. ഇത്രയും നാണംകെട്ട സ്ഥിതിയിലേക്ക് സമീപകാലത്തൊന്നും ചുവന്ന ചെകുത്താന്മാർക്ക് പോകേണ്ടി വന്നിട്ടില്ല.
മൗറീസ്യോ പൊച്ചറ്റീനോയെന്ന പരിശീലകൻ വന്നപ്പോൾ ടീമിനൊരു തിരിച്ചുവരവ് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഈ നിരയിൽ നിന്ന് അത്ഭുതം സൃഷ്ടിക്കാൻ പൊച്ചറ്റീനോക്കും സാധിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പൊച്ചറ്റീനോ പരിശീലകനായ ശേഷം കളിച്ച മൂന്ന് മത്സരത്തിൽ രണ്ട് വമ്പൻ തോൽവിയും ഒരു സമനിലയുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേടാനായത്.
ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ വലിയ മാറ്റങ്ങൾ വരുത്തി തകർപ്പൻ തിരിച്ചുവരവ് നടത്തുകയാണ് ഇനി യുണൈറ്റഡിന്റെ ലക്ഷ്യം. നിക്കോ പാസിനെയടക്കം ലക്ഷ്യമിടുന്നുണ്ടെങ്കിലും അതൊന്നും അത്ര എളുപ്പത്തിൽ സാധ്യമാകില്ലെന്നുറപ്പാണ്. എന്തായാലും യുണൈറ്റഡിന്റെ ഈ അവസ്ഥയെ ദയനീയമെന്ന് മാത്രമെ വിളിക്കാനാവൂ. ബ്രൂണോ ഫെർണാണ്ടസ് കരാർ പുതുക്കാതെ ടീം വിട്ടാൽ അവസാന സ്ഥാനക്കാരായി മാഞ്ചസ്റ്റർ യുണൈറ്റഡ് തരം താഴ്ത്തപ്പെട്ടാലും അത്ഭുതപ്പെടാനാവില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
