ഭോപ്പാൽ: വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് ഹാട്രിക്ക് കിരീട നേട്ടം. ഇന്നലെ നടന്ന ഫൈനലിൽ ചൈനയെ 3-1ന് കീഴടക്കിയാണ് ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യന്മാരായത്. ദീപിക് സെഹ്രാവത്ത് ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഇഷിക ഒരു ഗോളും നേടി. ആ
കെ കണക്കിൽ ഇന്ത്യയുടെ നാലാം കിരീടമാണിത്. വനിതാ ഏഷ്യൻചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീമും ഇന്ത്യയാണ്.
25-ാം മിനിറ്റിൽ യുജുൻ ചെങ്ങിലൂടെ ചൈന ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ ശക്തമായി തിരിച്ചു വന്നു. 38-ാം മിനിറ്റിൽ ദീപിക സമനില ഗോൾ നേടി. തുടർന്ന് 42-ാം മിനിറ്റിൽ ഇഷിക ഇന്ത്യയ്ക്കായി ഗോൾ കണ്ടെത്തി. 43-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കോർണർ ദീപിക ഗോളാക്കി മാറ്റിയതോടെ ഇന്ത്യ 3-1 എന്ന ലീഡിലെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
