എം.എൽ.എസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് കിരീടം നിലനിർത്താനായില്ല. രണ്ടാം ഗെയിമിലും കൊളംബസ് ക്രൂവിനോട് തോറ്റതോടെയാണ് ഇന്റർ മയാമിക്ക് കപ്പ് നിലനിർത്താനാവാതെ പുറത്ത് പോകേണ്ടി വന്നത്. ആദ്യ ഗെയിമിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ഇന്റർ മയാമി തോറ്റപ്പോൾ നിർണ്ണായകമായ ഒരു ഗോളിനാണ് കൊളംബസ് ക്രൂ ലയണൽ മെസിയേയും സംഘത്തേയും പൂട്ടിയത്.
രണ്ടാം ഗെയിമിന്റെ ഇഞ്ചുറി ടൈമിലാണ് കൊളംബസ് വിജയ ഗോൾ നേടിയെടുത്തത്. 92-ാം മിനുട്ടിൽ സാന്റിയാഗോ റോഡ്രിഗസാണ് കൊളംബസിന്റെ വിജയ ശിൽപ്പി. കൃത്യമായ തന്ത്രത്തോടെ ഇറങ്ങിയ കൊളംബസ് ഇന്റർ മയാമിയെ പൂട്ടുകയായിരുന്നു. ആദ്യ മത്സരത്തിലെ 3-0ന്റെ തോൽവിയുടെ സമ്മർദ്ദം ഇന്റർ മയാമിക്ക് നന്നായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതിനെ മുതലാക്കാനാണ് കൊളംബസ് ശ്രമിച്ചത്.
ലയണൽ മെസിയാണ് അവരുടെ വജ്രായുധമെന്ന തിരിച്ചറിവ് കൊളംബസ് നിരക്ക് നന്നായി ഉണ്ടായിരുന്നു. ഇതിനനുസരിച്ച് പദ്ധതി മെനഞ്ഞ് മെസിയെ പൂട്ടാൻ കൊളംബസിന് സാധിച്ചുവെന്ന് തന്നെ പറയാം. മെസിയിലേക്ക് പന്തെത്താതെ പരമാവധി പ്രതിരോധം തീർത്ത കൊളംബസിന്റെ നീക്കങ്ങൾ ഫലം കാണുകയായിരുന്നു. മെസിയെ പൂട്ടുമ്പോൾ മറുവശത്ത് അവസരത്തിനൊത്ത് ഉയരാൻ മറ്റാർക്കും സാധിക്കാതെ പോയി എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
സൂപ്പർ താരങ്ങളുടെ നിരയായിട്ടും കൊളംബസിനോട് ഇത്തരത്തിൽ നാണംകെട്ടതാണ് ആരാധകർക്ക് ഉൾക്കൊള്ളാനാവാത്ത കാര്യം. മെസിക്കൊപ്പം ലൂയിസ് സുവാരസ്, കാസമിറോ, റോഡ്രിഗോ ഡി പോൾ എന്നിവരെല്ലാം ഉൾപ്പെടുന്ന നിരയാണ് ഇന്റർ മയാമി. ഇവരെല്ലാം മികച്ച റെക്കോഡുള്ള സീനിയർ താരങ്ങളുമാണ്. എന്നാൽ സമ്മർദ്ദത്തെ അതിജീവിച്ച് വലിയൊരു പ്രകടനം നടത്താൻ ഇവർക്ക് സാധിക്കാതെ പോയി.
ആദ്യ മത്സരത്തിലെ ജയത്തിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിൽ കടന്നാക്രമണമാണ് കൊളംബസ് കാഴ്ചവെച്ചത്. തുടരെ തുടരെ ഇന്റർ മയാമിയുടെ ഗോൾമുഖത്തേക്ക് പന്തെത്തിച്ച് അവരെ സമ്മർദ്ദത്തിലാക്കാനും പ്രതിരോധത്തിലേക്ക് ഒതുക്കാനും ഇന്റർ മയാമിക്ക് സാധിച്ചു. 9നെതിരേ 18 ഷോട്ടുകളാണ് ഇന്റർ മയാമിക്കെതിരേ കൊളംബസ് തൊടുത്തത്.
ഗാൾഡന് ബൂട്ടും മെസിക്ക് നഷ്ടമാവാനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളതെന്ന് തന്നെ പറയാം. 26 ഗോളും 13 അസിസ്റ്റുമായി മെസിയാണ് നിലവിൽ മുന്നിലുള്ളത്.
എന്നാൽ മെസിയെ മറികടന്ന് രണ്ടാം സ്ഥാനത്തുള്ള പീറ്റർ മൂസ മുന്നോട്ട് പോകുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ഇത്തവണത്തെ കോൺകാകാഫ് ചാമ്പ്യൻസ് കപ്പിലും ലീഗ് കപ്പിലും മികവ് കാട്ടാനും കിരീടത്തിലേക്കെത്താനും ഇന്റർ മയാമിക്ക് സാധിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ എം.എൽ.എസ് കിരീടം നേടിയെടുക്കാനാവാതെ പോയത് വലിയ നഷ്ടമാണെന്ന് തന്നെ പറയാം. ക്ലബ്ബിൽ വലിയ അഴിച്ചുപണി നടത്താൻ ഈ തോൽവി കാരണമാകുമെന്ന് തന്നെ വിലയിരുത്താം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
