അലാവസിനോടെ തോറ്റ് റയൽ മാഡ്രിഡ്

NOVEMBER 29, 2026, 7:52 AM

മാഡ്രിഡിന് അപ്രതീക്ഷിത തോൽവി. സ്വന്തം തട്ടകത്തിൽ 2-1നാണ് അലാവസ് തോൽപ്പിച്ചത്. തോൽവി അറിയാതെ 10 മത്സരങ്ങൾ കളിച്ച് തട്ടകത്തിലിറങ്ങിയ റയലിന് അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടതെന്ന് നിസംശയം പറയാം. പ്രധാന താരങ്ങളെല്ലാം അണിനിരന്നിട്ടും റയലിന് ജയിക്കാൻ സാധിക്കാതെ പോയി.

22-ാം മിനുട്ടിൽ ടോണി മാർട്ടിനെസും 61-ാം മിനുട്ടിൽ ഏഞ്ചൽ പെരേസുമാണ് അലാവസിനായി ഗോൾ നേടിയത്. 69-ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ കെയ്‌ലിയൻ എംബാപ്പെയിലൂടെ റയൽ ഒരു ഗോൾ മടക്കി.

തിരിച്ചുവരവ് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും 88-ാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാം ചുവപ്പ് കാർഡ് കണ്ട് പുറത്തായത് റയൽ മാഡ്രിഡിന് തിരിച്ചടിയായി മാറി. ബെല്ലിങ്ഹാമിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ആദ്യം റയലിന് അനുകൂലമായി പെനൽറ്റി വിധിച്ചതാണ്. എന്നാൽ പിന്നീടാണ് റഫറി വാർ പരിശോധനയിലേക്ക് കടന്നത്. വാർ പരിശോധനയിൽ ജൂഡ് ബെല്ലിങ്ഹാമിനെ അലാവസ് താരങ്ങൾ ഫൗൾ ചെയ്തിരുന്നില്ലെന്ന് വ്യക്തമായി.

vachakam
vachakam
vachakam

അലാവസ് താരത്തിന്റെ കാലിൽ തട്ടി ബെല്ലിങ്ഹാം വീഴുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ റഫറി പെനാൽറ്റി വിധിച്ച തീരുമാനം മാറ്റുകയും ബെല്ലിങ്ഹാമിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു. നേരത്തെ ഒരു മഞ്ഞക്കാർഡ് ബെല്ലിങ്ഹാമിന് ലഭിച്ചതിനാൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് ബെല്ലിങ്ഹാമിന് പുറത്ത് പോകേണ്ടി വരികയായിരുന്നു. 10 പേരായി ചുരുങ്ങിയതുകൊണ്ട് റയലിന് തിരിച്ചുവരവ് സാധ്യമായില്ലെന്ന് പറയാനാവില്ല.

അലാവസിനോട് 74% സമയത്തും പന്തടക്കത്തിൽ മുന്നിട്ട് നിന്നത് റയൽ മാഡ്രിഡാണ്. വിനീഷ്യസ് ജൂനിയറും എംബാപ്പെയും ബെല്ലിങ്ഹാമുമെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.

പോയിന്റ് പട്ടികയിൽ ബാഴ്‌സലോണക്കൊപ്പമെത്താനുള്ള അവസരമാണ് റയൽ മാഡ്രിഡ് നഷ്ടമാക്കിയത്. 13 മത്സരത്തിൽ നിന്ന് 36 പോയിന്റോടെയാണ് ബാഴ്‌സലോണ തലപ്പത്ത് നിൽക്കുന്നത്. 14 മത്സരത്തിൽ നിന്ന് 33 പോയിന്റാണ് റയൽ മാഡ്രിഡിനുള്ളത്. സ്വന്തം കാണികൾക്ക് മുന്നിൽ നേരിട്ട ഈ തോൽവി റയൽ മാഡ്രിഡിന് വലിയ നാണക്കേടായി മാറിയെന്ന് തന്നെ പറയാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam