ഹാമിൽട്ടൻ: കനത്ത മഴയെ തുടർന്ന് ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു. രാവിലെ മുതൽ മഴയായിരുന്നെങ്കിലും ഇടയ്ക്ക് മഴ നിന്നപ്പോൾ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തിരുന്നു. എന്നാൽ വീണ്ടും കനത്ത മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഏഴ് വർഷത്തിനുശേഷം ന്യൂസിലൻഡിൽ ഏകദിന പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇനിയും കാത്തിരിക്കണം. മൗണ്ട് മൗംഗനുയിയിലെ ബേ ഓവലിൽ വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് നാലും, അഞ്ചും ഏകദിന മത്സരങ്ങൾ നടക്കുക.
ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കേണ്ടതിനാൽ ശുഭ്മാൻ ഗില്ലും, കെ.എൽ. രാഹുലും ഉൾപ്പെടെയുള്ളവർ ശേഷിക്കുന്ന ഏകദിന പരമ്പരയിൽ നിന്നും പിന്മാറി. ശ്രേയസ് അയ്യരായിരിക്കും ടീമിനെ നയിക്കുക. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ടീമിനൊപ്പം തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
