കെ.എസ്.എസ്.എസ് മുത്തോലത്ത് നഗറിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടൽ കർമ്മം നടത്തപ്പെട്ടു

SEPTEMBER 24, 2026, 11:01 PM

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലാ ചേർപ്പുങ്കൽ മുത്തോലത്ത് നഗറിൽ പുതുതായി നിർമ്മിക്കുന്ന ബ്ലോക്കിന്റെ തറക്കല്ലിടീൽ കർമ്മം നടത്തപ്പെട്ടു.

കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും കെ.എസ്.എസ്.എസ് മുൻ ഡയറക്ടർ ഫാ. എബ്രാഹാം മുത്തോലത്തിന്റെയും സാമ്പത്തിക സഹകരണത്തോടെ നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീൽ കർമ്മം കോട്ടയം അതിരൂപത മെത്രപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവ്വഹിച്ചു.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ, ഫാ. തോമസ് കോട്ടൂർ, ഫാ. ജോൺ പൂച്ചക്കാട്ടിൽ, ഫാ. ഫിൽമോൻ കളത്തറ, ഫാ. ജോസ് കടവിൽച്ചിറ, ഫാ. റെജി കൊച്ചുപറമ്പിൽ, കെ.എസ്.എസ്.എസ് അസി. ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ, ഫാ. ഷിജു അവണ്ണൂർ, സിസ്റ്റർ സാലി എസ്.വി.എം, കെ.എസ്.എസ്.എസ് ബോർഡ് മെമ്പർ അബ്രഹാം സജി പഴുമാലിൽ, കോൺട്രാക്ടർ ഷിജോ ഇടയാടിയിൽ, കെ.എസ്.എസ്.എസ് ഗ്രാമതല സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

vachakam
vachakam
vachakam

മീനച്ചിലാറിന്റെ തീരത്തോട് ചേർന്ന് രണ്ട് നിലകളിലായി പതിനാല് റൂമുകളും മൾട്ടി പർപ്പസ് ഹാളും ഉൾപ്പെടുന്ന കെട്ടിട ബ്ലോക്കാണ് നിർമ്മിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam