ആലുവയിലെ ഹാലോവീൻ പാർട്ടി ആസൂത്രണം ചെയ്തത് 24കാരി 

NOVEMBER 11, 2026, 1:11 AM

 കൊച്ചി: ആലുവയിലെ ഹാലോവീൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ അന്വേഷണം പുരോ​ഗമിക്കുന്നു. ഈ പാർട്ടി നടത്താൻ മുൻകൈ എടുത്തത് 24 കാരിയാണ്.  ഈ യുവതിയെ പൊലിസ് ചോദ്യം ചെയ്യും. 

എറണാകുളം സ്വദേശിയായ യുവതി റിമാൻഡിൽ കഴിയുന്ന പ്രതി അലക്‌സിൻറെ സുഹൃത്താണ്. പാർട്ടിയിൽ മദ്യം കൂടാതെ മറ്റേതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പൊലിസ് പരിശോധിച്ചു വരികയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നുവോ എന്നറിയാനായി യുവതിയെ വിശദമായി ചോദ്യം ചെയ്യും.

ഒക്ടോബർ 31ന് രാത്രിയിൽ ആയിരുന്നു ഹാലോവീൻ പാർട്ടി നടന്നത്. പാർട്ടിയിൽ പങ്കെടുത്ത ഒരു പെൺകുട്ടിയുടെ പിതാവ് മുൻകൂട്ടി അറിയിക്കാതെ റിസോർട്ടിൽ എത്തിയതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. പാർട്ടിയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം നടക്കുന്നതായി സംശയം തോന്നിയ ഇദ്ദേഹം വിവരം പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും ചോദ്യം ചെയ്യാനാണ് പൊലീസിൻറെ നീക്കം. 30 ലേറെ പേർ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇവരിൽ പലരുടെയും മൊബൈൽ ഫോൺ ഓഫ് ചെയ്ത നിലയിലാണ്. അതിനാൽ ഇവരുടെ വീടുകളിലെത്തി പൊലിസ് മൊഴിയെടുക്കും.

അലക്സിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനായി പൊലിസ് ഇന്ന് അപേക്ഷ നൽകും. പൊലിസിനെ അറിയിക്കാതെയാണ് സംഘം റിസോർട്ടിൽ പാർട്ടി സംഘടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ റിസോർട്ടുമായി ബന്ധപ്പെട്ട ആളുകളെയും പൊലിസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിൽ പൊലിസിനു പുറമെ എക്‌സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam