പത്തനംതിട്ട: കേരളത്തിലെ സതീശൻ സർക്കാർ ആറ് മാസത്തിനകം കൂട്ടുത്തരവാദിത്തം ഇല്ലാത്ത സർക്കാർ ആണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ.
വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കുകയാണെന്നും ആവശ്യമായ വൈദ്യുതി ഉണ്ടായിട്ടും കൃത്രിമമായ വൈദ്യുതിക്ഷാമം സൃഷ്ടിച്ചെന്നും പി ജയരാജൻ ആരോപിച്ചു.
മുന്നണിഭരണത്തിൽ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രി വി ഡി സതീശൻ പാലിച്ചില്ലെന്നും പി ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കൂട്ടുത്തരവാദിത്തം വേണമെന്നത് ഭരണഘടനാപരമായ കാര്യമാണ്. ഞാനൊന്നുമറിയില്ല, മുഖ്യമന്ത്രിയാണ് തീരുമാനം എടുത്തതെന്നാണ് വൈദ്യുതി മന്ത്രി ഒടുവിൽ പറഞ്ഞത്.
ഇപ്പോൾ ആളുകൾ പരിഹസിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കറന്റ് കട്ട് ഏർപ്പെടുത്തിയത്. ആവശ്യമായ വൈദ്യുതി ഉണ്ടായിട്ട് പോലും കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ചാണ് ഇത്തരമൊരു കരാർ ഉണ്ടാക്കിയതെന്ന്പി ജയരാജൻ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
