തിരുവനന്തപുരം: താനും മുഖ്യമന്ത്രിയും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കേണ്ടെന്ന് അടൂർ പ്രകാശ്.
മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
ഹൈക്കമാൻഡിന് നൽകിയ പരാതിയിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുമ്പോൾ നിങ്ങളെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്നാണ് തീരുമാനമെടുക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അടൂർ പ്രകാശ് അത് അങ്ങനെയായിരിക്കുമെന്നും മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കുമെന്നും പ്രതികരിച്ചിരുന്നു.യുഡിഎഫ് യോഗം എപ്പോൾ ചേരുമെന്ന ചോദ്യത്തിന് വൈകാതെയുണ്ടാകുമെന്നായിരുന്നു മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
