ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി 

NOVEMBER 11, 2026, 12:45 AM

ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി, പ്രസവത്തിനുശേഷം പഞ്ഞി വെച്ച് തുന്നിക്കെട്ടിയെന്ന് ആരോപണമാണ് ചാവക്കാട് സ്വദേശി ഫാത്തിമത്തുൽ ഷറഫിയ ചാവക്കാട് താലൂക്ക് ആശുപത്രിക്കെതിരെ ഉയർത്തിയത്. 

പലതവണ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടപ്പോൾ പഴുപ്പിനുള്ള മരുന്ന് തന്നു വിട്ടതായും കൃത്യമായി പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും പരാതി വിശദമാക്കുന്നത്. 

ആഗസ്റ്റ് 19നാണ് സാധാരണ പ്രസവം നടന്നത്. ബ്ലീഡിങ് ഉണ്ടായതോടെ യൂട്രസിൽ തുന്നൽ ഇട്ടു. പഞ്ഞി ഉള്ളിൽ വച്ച് തുന്നിക്കെട്ടിയതായാണ് പരാതി. 

vachakam
vachakam
vachakam

സ്വകാര്യ ഡോക്ടറെ കണ്ട് സ്കാൻ ചെയ്തപ്പോഴാണ് ശരീരത്തിനുള്ളിൽ പഞ്ഞി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മറ്റൊരു ആശുപത്രിയിൽ നിന്നാണ് പഞ്ഞി പുറത്തെടുത്തത്. 43 ദിവസത്തോളം പഞ്ഞി ഉള്ളിൽ വച്ച് ശാരീരിക ബുദ്ധിമുട്ടുകളുമായി നടന്നു. പരാതിയുമായി പോയപ്പോൾ ഡോക്ടർ അനുയത്തിന് വന്നതായും കുടുംബം ആരോപിക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam