കൊച്ചി: എന്‍സിപി എസും കോണ്‍ഗ്രസ് എസും സംയോജിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. സി.എസ്.പി എന്ന പേരിലാണ് പാര്‍ട്ടി. കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടി, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നീ പേരുകള്‍ തിരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിച്ചു.
എ കെ ശശീന്ദ്രനാണ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍. പാര്‍ട്ടികള്‍ ഒരുമിച്ചതിന്റെ പൊതുസമ്മേളനം ഒക്ടോബര്‍ 24, 25 തീയതികളില്‍ എറണാകുളത്ത് വച്ച് നടക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് ഈ ലയനമെന്ന് നേതാക്കൾ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
