ന്യൂഡല്‍ഹി: പാര്‍ട്ടി തീരുമാനങ്ങളില്‍ പരാതിയും പരിഭവവും ഉണ്ടെങ്കില്‍പ്പോലും സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥികള്‍ക്ക് തന്നെ വോട്ട് ചെയ്യണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി. തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നടത്തിയ പ്രസ്താവനകളെ പിന്തുണച്ചാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്.
കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയത് പോലെ ഏത് സാഹചര്യത്തിലും പാര്‍ട്ടിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് വ്യതിചലിക്കുന്നത് തെറ്റായ നിലപാടാണ്. അത്തരമൊരു തെറ്റിലേക്ക് നയിക്കുന്ന പരാതികളുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ഉള്ളിലാണ് ഉന്നയിക്കേണ്ടത്. തെറ്റുകള്‍ തിരുത്താനും തിരിച്ചറിയാനും കഴിവുള്ള പ്രസ്ഥാനമാണ് സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ വോട്ട് ചെയ്യുന്നത് സിപിഎമ്മിന്റെ ഭരണഘടനാ ലംഘനമാണ്. സര്‍വ്വതിലും ഉപരിയായി പാര്‍ട്ടി താല്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്ന് ഓരോ അംഗവും എടുത്ത പ്രതിജ്ഞ മറക്കരുത്. സ്ഥാനാര്‍ഥികളെ കുറിച്ച് സഖാക്കള്‍ക്ക് പരാതികളുണ്ടാകാം, എന്നാല്‍ അത് പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്യുന്നതിലേക്ക് എത്തുന്നതിന് പകരം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് നടക്കുന്ന സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ കേള്‍ക്കാനും വിലയിരുത്താനുമായി ഒമ്പത് പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റികളുടെ ആവശ്യപ്രകാരമാണ് ഈ യോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട പ്രവര്‍ത്തന പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്യും. അതേസമയം നേതൃമാറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും പാര്‍ട്ടിയുടെ ബലഹീനതകള്‍ പരിഹരിച്ച് തിരിച്ചുവരവിനുള്ള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
