ചെന്നൈ: ബ്രിട്ടനിലെ മോട്ടോര്‍ സ്‌പോര്‍ട്‌സ് ട്രാക്കില്‍ തമിഴ് സൂപ്പര്‍താരം അജിത് കുമാറും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യും കൈകോര്‍ത്തപ്പോള്‍ ചെന്നൈയിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ കൊടുങ്കാറ്റ്. വിദേശ നിക്ഷേപ സമാഹരണത്തിനെന്ന പേരില്‍ ലണ്ടനിലേക്ക് പറന്ന മുഖ്യമന്ത്രി, സുഹൃത്തിന്റെ കാറോട്ട മത്സരം കണ്ട് സമയം കളയുകയാണെന്ന് മുഖ്യപ്രതിപക്ഷമായ ഡിഎംകെ കടന്നാക്രമിച്ചപ്പോള്‍, ബ്രാന്‍ഡ് തമിഴ്നാടിന്റെ മൂല്യം ലോകത്തിന് മുന്നില്‍യര്‍ത്തുകയാണ് വിജയ് ചെയ്തതെന്ന വാദവുമായി ഭരണകക്ഷിയായ ടിവികെ പ്രതിരോധം തീര്‍ക്കുന്നു.
ലണ്ടനിലെ പ്രശസ്തമായ സില്‍വര്‍സ്റ്റോണില്‍ നടന്ന മിഷലിന്‍ ലേ മാന്‍സ് മത്സരത്തില്‍ അജിത് കുമാറിന്റെ റേസിങ് ടീം പങ്കെടുത്തിരുന്നു. പോരാട്ടത്തിന് തുടക്കം കുറിച്ച് പച്ചക്കൊടി വീശാന്‍ എത്തിയത് മുഖ്യമന്ത്രി വിജയ്യായിരുന്നു. ട്രാക്കില്‍ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇരുതാരങ്ങളുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കിയതിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ പോര് മുറുകിയത്. സംസ്ഥാനത്ത് ലോകോത്തര നിലവാരത്തിലുള്ള മോട്ടോര്‍ സ്പോര്‍ട്‌സ് സിറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
എന്നാല്‍, സര്‍ക്കാരിന്റെ വിശദീകരണങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് ഡിഎംകെ. നിക്ഷേപം കൊണ്ടുവരാന്‍ പോയ മുഖ്യമന്ത്രി സുഹൃത്തിന്റെ കാര്‍ റേസ് കണ്ടു സമയം കളയുകയാണെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവന്‍ തുറന്നടിച്ചു. സംസ്ഥാനത്തെ കര്‍ഷകരും മത്സ്യത്തൊഴിലാളികളും കനത്ത ദുരിതത്തിലായിരിക്കെ ഇത്ര തിടുക്കപ്പെട്ട് വിദേശ യാത്ര നടത്തുന്നതിന്റെ ആവശ്യകതയെ ഡിഎംകെ എംഎല്‍എ മാര്‍ക്കണ്ഡേയനും ചോദ്യം ചെയ്തു.
പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടിയുമായി ടിവികെ രംഗത്തെത്തി. കാര്യങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കാനാണ് ഡിഎംകെയ്ക്ക് താല്പര്യമെന്നും മുഖ്യമന്ത്രി കൃത്യമായി ജോലി ചെയ്യുകയാണെന്നും ടിവികെ വക്താവ് അമേരിക്കൈ വി. നാരായണന്‍ പറഞ്ഞു. റേസിങ് ലോകത്ത് ആഗോളതലത്തില്‍ ശ്രദ്ധേയനായ അജിതിനെപ്പോലൊരാളെ സന്ദര്‍ശിക്കുന്നത് തമിഴ്നാടിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്നും, ഡിഎംകെയുടെ ആരോപണങ്ങള്‍ അസൂയ മൂലം ഉണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിത്തിരയിലെ സൗഹൃദത്തിന് വിദേശമണ്ണില്‍ പുതിയ അധ്യായം കുറിക്കപ്പെട്ടെങ്കിലും, അതിന്റെ പേരില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുകയുന്ന വാക്‌പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
