കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വടംവലി രൂക്ഷമാകുന്നു. നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലന്‍ പ്രധാനെ പഴയൊരു കൊലപാതകക്കേസുമായി ബന്ധപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തതാണ് മേഖലയില്‍ വീണ്ടും നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്.
നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മമതാ ബാനര്‍ജി പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ സഞ്ജിത പ്രധാന്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കുകയായിരുന്നു. സ്വന്തം സ്ഥാനാര്‍ഥി രംഗമൊഴിഞ്ഞതോടെ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മിലന്‍ പ്രധാന് മമതാ ബാനര്‍ജി പിന്തുണ പ്രഖ്യാപിച്ചു.
അതിനിടെ പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് 2007 ല്‍ നടന്ന ചരിത്രപ്രസിദ്ധമായ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭ കാലത്തെ കൊലപാതകക്കേസുമായി ബന്ധപ്പെടുത്തി മിലന്‍ പ്രധാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. 34 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് ശേഷം ബിജെപിയും മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഭരണത്തിലിരിക്കെ, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നന്ദിഗ്രാമില്‍ കനത്ത രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
