ജയ്പുര്‍: രാജസ്ഥാനില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി വോളണ്ടിയര്‍മാര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. സ്‌കൂള്‍ ഠീക്ക് കരോ ക്യാമ്പയിന്റെ ഭാഗമായി ജയ്പുരിലെ രാംപുര-കന്‍വാര്‍പുര ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ പരിശോധന നടത്താനെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഉള്‍പ്പെട്ട കുറ്റക്കാരെ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവറിന് സിജെപി അന്ത്യശാസനം നല്‍കി.
കാലങ്ങളായി കാലിത്തൊഴുത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ സൗകര്യങ്ങള്‍ നേരിട്ട് കാണാനെത്തിയ സിജെപി പ്രവര്‍ത്തകരെ ബിജെപി അനുഭാവികളായ ഗുണ്ടകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആക്രമിക്കുകയായിരുന്നുവെന്ന് സിജെപി കോ-കണ്‍വീനര്‍ അഷുതോഷ് റാന്‍ക ആരോപിച്ചു. ആക്രമണത്തില്‍ വാഹനങ്ങളുടെ ജനല്‍ച്ചില്ലുകളും മൊബൈല്‍ ഫോണുകളും തകര്‍ത്തു. സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ഒരാളുടെ കൈ ഒടിയുകയും ചെയ്തിട്ടുണ്ട്.
മാധ്യമങ്ങളുടെയും പോലീസിന്റെയും സാന്നിധ്യത്തിലാണ് കല്ലേറടക്കമുള്ള അക്രമങ്ങള്‍ അരങ്ങേറിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് വിശേഷിപ്പിച്ച അഷുതോഷ് റാന്‍ക, 48 മണിക്കൂറിനുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ രാജസ്ഥാനിലുടനീളം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കി.
അതേസമയം ബഗ്രു ഗ്രാമത്തില്‍ സന്ദര്‍ശനം നടത്താനെത്തിയ അഷുതോഷിനെയും സംഘത്തെയും പ്രാദേശിക ഗ്രാമവാസികള്‍ തടഞ്ഞു തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
