തിരുവന്തപുരം: മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സിപിഐഎം പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ മാഫിയ സംഘങ്ങളെ പോലെയാണ്. പത്തുവര്‍ഷം കേരളത്തില്‍ നടത്തിയ ഗുണ്ടായിസം തുടരാന്‍ അനുവദിക്കില്ലെന്നും ആക്രമിച്ചവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇതെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. തോല്‍വിയില്‍ ഉണ്ടായ പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ കലാപം ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂരിലെ വിവിധയിടങ്ങളില്‍ വെച്ച് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. കണ്ണൂര്‍ തളിപ്പറമ്പിൽ വെച്ചും പയ്യന്നൂരിൽ വെച്ചുമാണ് വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്.
വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കല്ലുകൊണ്ടും കൈ കൊണ്ടും ആക്രമണം നടത്തിയെന്നാണ് പരാതി. കാസർകോട് നിലേശ്വരത്തും മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. അഞ്ചിടത്ത് വെച്ച് തനിക്കെതിരെ ആക്രമണമുണ്ടായതായി ഒ ജെ ജനീഷ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
