അരിയിൽ ഷുക്കൂർ വധക്കേസ്:  13 പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്നിന്

NOVEMBER 19, 2026, 12:55 AM

കൊച്ചി: മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂറിനെ വധിച്ച കേസിൽ 13 പ്രതികൾ കുറ്റക്കാർ.  32–ാം പ്രതി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജൻ, 33-ാം പ്രതി സംസ്ഥാന സമിതി അംഗം ടി വി രാജേഷ് ഉൾപ്പെടെ 18 പ്രതികളെ കോടതി വെറുതെവിട്ടു.

എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. 19-ാം പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനുമായ ശ്യാംജിത്തിനെയും കേസിൽ വെറുതെവിട്ടു. 2 പ്രതികൾ നേരത്തെ മരിച്ചിരുന്നു. 33 പ്രതികളാണ് കേസിലുണ്ടായിരുന്നത്.

അരിയിൽ ഷുക്കൂർ വധക്കേസിലെ കുറ്റക്കാർ ഈ 13 പേരാണ്

vachakam
vachakam
vachakam

  13 പ്രതികൾക്കുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പ്രഖ്യാപിക്കും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷാവിധി പ്രസ്താവിക്കുക.  മണിക്കൂറുകൾ നീണ്ട തടങ്കലിന് പിന്നാലെ കൊലപാതകം  സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷുക്കൂറും സംഘവും ആക്രമിക്കപ്പെട്ടതെന്നാണ് കേസ് രേഖകളിലുള്ളത്. സിപിഎം പ്രവർത്തകർ പിന്തുടരുന്നതായി ഭയന്ന സംഘം കണ്ണപുരം കീഴറയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി.

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ടു

എന്നാൽ, വീട് വളഞ്ഞെത്തിയ സംഘം ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും ഷുക്കൂറിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം.  തുടർന്ന് ഷുക്കൂറിനെയും കേസിലെ സാക്ഷിയായ സക്കറിയെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ആക്രമണമുണ്ടായെന്നും സക്കറിയ രക്ഷപ്പെട്ടെങ്കിലും ഷുക്കൂർ കുത്തേറ്റു മരിച്ചെന്നുമാണ് കേസ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam