കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി. കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്. സിപിഎം നേതാക്കളായ പി ജയയരാജനും ടിവി രാജേഷും അടക്കം 31 പ്രതികൾക്കുള്ള ശിക്ഷയാണ് പ്രഖ്യാപിച്ചത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ മകൻ ശ്യാംജിത്തും കുറ്റവിമുക്തനായി. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി ദിനേശൻ എന്നിവരാണ് കുറ്റക്കാർ. 18 പേരെ വെറുതെവിട്ടു
13 പ്രതികളാണ് കുറ്റക്കാർ. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തിനടുത്ത് കീഴറ വള്ളുവൻ കടവ് ചുള്ളിയോട് വയലിൽ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെ പി ജയരാജൻറെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ആരോപിച്ചാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
കേസിലെ ഒന്നു മുതൽ 33 വരെയുള്ള പ്രതികൾ ഇവരാണ്
കെ വി സുമേഷ്, പി ഗണേശൻ, അനൂപ്, വിജേഷ്, കെ പ്രകാശൻ, വി ഉമേശൻ, പവിത്രൻ, സി ലതീഷ്, പി വി മനോഹരൻ, എം പി ദിനേശൻ, സി എൻ മോഹനൻ, ബിജുമോൻ, എൻ നിധിൻ, ഇ പി രാധാകൃഷ്ണൻ, ഷിജിൻ മോഹൻ, കെ വി സജിത്, സുധാകരൻ, എൻ പി നവീൻ, ശ്യാംജിത്, എ സരീഷ്, കെ വി ഷാജി, പ്രകാശൻ മുതുവാനി, അജയകുമാർ, പി രാജീവൻ, വി വി മോഹനൻ, എം വി പുരുഷോത്തമൻ, പി കെ അജിത് കുമാർ, എം വി പുരുഷോത്തമൻ, പി കെ അജിത് കുമാർ, പി പിസുരേശൻ, കെ ബാബു, യു വി വേണു, എ വി ബാബു, പി ജയരാജൻ, ടി വി രാജേഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
