തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നല്ല തീരുമാനമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കോണ്‍ഗ്രസിലേക്ക് തിരികെ വരണമെന്നാണ് പത്മജ ആഗ്രഹിക്കുന്നത് എന്നാണ് മനസിലാക്കുന്നത്.അതിനാൽ ലീഡരുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയുടെ ആശയവുമായി ഒത്തുപോകാനാകില്ലെന്നും തെറ്റ് തിരുത്തുന്നുവെന്നാമായിരുന്നു പത്മജ വേണുഗോപാൽ രാജിയിൽ അറിയിച്ചത്. ബിജെപി വിടുന്ന തീരുമാനം ആദ്യം അറിയിച്ചത് കെ മുരളീധരനെയാണെന്നും പത്മജ പറഞ്ഞു. പദവി കിട്ടാത്തത് കൊണ്ടല്ല, വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും പത്മജ വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, പത്മജയുടെ രാജി നിർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ കെ അനീഷ് കുമാർ പറഞ്ഞു. സ്നേഹോഷ്മളമായ ബന്ധമാണ് പത്മജയുമായി ഉള്ളതെന്നും പരാതികൾ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, പത്മജയുടെ രാജി ബിജെപിയെ ബാധിക്കില്ലെന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
