അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ  ശ്രമം നടന്നു: മന്ത്രി കെ എം ഷാജി

NOVEMBER 19, 2026, 1:17 AM

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ വ്യാപകമായ ശ്രമം നടന്നതായി മന്ത്രി കെ എം ഷാജി. 

നിരവധി   പ്രതിസന്ധികളിലൂടെയാണ് കേസ് മുന്നോട്ടുപോയത്. എന്നിട്ടും കേസ് സിബിഐയുടെ മുന്നിലെത്തിക്കുന്നതിൽ ഷുക്കൂറിന്റെ ഉമ്മ ആത്തിക്ക നടത്തിയ പോരാട്ടം നിർണായകമായിരുന്നു. കണ്ണൂരിൽ പാർട്ടി ഒറ്റക്കെട്ടായി നിലകൊണ്ടാണ് കേസ് ഇതുവരെയെത്തിച്ചത്.

'കണ്ണൂരിൽ സാക്ഷി പറയുന്നതാണ് ഏറ്റവും വലിയ റിസ്കാണ്. സംഭവം നേർക്കുനേർ കണ്ടവർ പോലും സാക്ഷി പറയേണ്ട ഘട്ടമെത്തുമ്പോൾ മാറുന്ന സ്ഥിതിയുണ്ട്. ഷുക്കൂർ കേസിൽ വലിയ ഭീഷണികളാണ് നേരിട്ടത്. അവസാനത്തെ സാക്ഷിയെയും കോടതിയിലെത്തിക്കാൻ തീവ്രശ്രമം നടത്തി.

vachakam
vachakam
vachakam

ഗൾഫിൽനിന്നുപോലും സാക്ഷികളെ കൊണ്ടുവന്നു. എന്നാൽ, ചില സാക്ഷികൾ ഹാജരായില്ല. കേസിന്റെ നടപടികൾക്കിടെ പ്രതികളുടെ കുടുംബങ്ങളിൽ ആത്മഹത്യകൾ ഉണ്ടായി. ഒരു പ്രതി തന്നെ ആത്മഹത്യ ചെയ്തു' - അദ്ദേഹം പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam