ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു 

NOVEMBER 19, 2026, 8:55 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു.

ബസ്സുകൾക്ക് ഇഷ്ടമുള്ള നിറം നൽകാം എങ്കിലും, പൊതുജന ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വാഹനത്തിന്റെ ബോഡിയിൽ ചിത്രങ്ങളോ എഴുത്തുകളോ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

 ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചതോടെ ഹൈക്കോടതി അംഗീകാരം നൽകുകയായിരുന്നു. നേരത്തെ നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ 2021ലാണ് ടൂറിസ്റ്റ് ബസ്സുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയത്. ഗതാഗത അതോറിറ്റിയുടെ നിർദേശപ്രകാരം ഈ ഉത്തരവ് പിൻവലിച്ചതോടെ ബസ്സുടമകൾക്ക് ഇപ്പോൾ ഇഷ്ടമുള്ള നിറങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്.

vachakam
vachakam
vachakam

റോഡിലെ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ പരസ്യങ്ങളോ ടൂറിസ്റ്റ് ബസുകളുടെ പുറത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കില്ല.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam