തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളിൽ ഒന്നാണ് അരിയിൽ ഷുക്കൂറിന്റേതെന്നും മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ.
നേതാക്കളുടെ സാന്നിധ്യത്തിൽ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു ഷുക്കൂറിന്റേത്. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവൻ പേരും ശിക്ഷിക്കപ്പെടണം. സിപിഐഎം നേതാക്കൾക്ക് ഗൂഢാലോചനയിലുള്ള പങ്ക് പുറത്തു കൊണ്ട് വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സിപിഐഎം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിതമായ ഉദാഹരണമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.രാഷ്ട്രീയ വിശകലനം
പി ജയരാജനും ടി വി രാജേഷും ഉൾപ്പെടെയുള്ള 18 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
