മെഡിസെപ് പുനഃക്രമീകരിക്കും; ജീവനക്കാർക്ക് നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി സതീശൻ

NOVEMBER 19, 2026, 8:46 AM

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് സർക്കാർ ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ എല്ലാ ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പുനഃസ്ഥാപിച്ചു നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ 61-ാംവാർഷിക സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ   ഉദ്ഘാടനം - '': .,.ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്? പദ്ധതിയായ മെഡിസെപ് ഉറപ്പായും പുനഃക്രമീകരിക്കുമെന്നും ശമ്പള? പരിഷ്കരണവും ലീവ് സറണ്ടറും സർക്കാർ സജീവമായി പരിഗണിച്ചുവരികയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ ആദ്യ വാഗ്ദാനം പാലിച്ചുകൊണ്ട് ഡിഎ പ്രഖ്യാപിക്കാനായെന്നും ഇനി ഒരിക്കലും ഡിഎ കുടിശ്ശിക വരുത്തില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. കഴിഞ്ഞ 10 വർഷക്കാലം,..' പ്രത്യേകിച്ച് ഏഴര വർഷത്തോളം. ജീവനക്കാരുടെ ഡിഎ കുടിശ്ശികയാക്കി വച്ചവരാണ് ഇപ്പോൾ ' അത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. അധികാരത്തിൽ നിന്ന് പോകുന്ന പോക്കിൽ ശമ്പള കമ്മീഷനെ പ്രഖ്യാപിച്ചത് ആത്മാർഥതയില്ലാത്ത നടപടിയായിരുന്നുവെന്നും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൃത്യസമയത്ത് റിപ്പോർട്ട് വാങ്ങി നടപ്പിലാക്കിയ ചരിത്രമാണ് യുഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

 കേരള സെക്രട്ടറിയേറ്റിനെ രാജ്യത്തെ തന്നെ ഏറ്റവും കാര്യക്ഷമമായ ഭരണസിരാകേന്ദ്രമാക്കി മാറ്റുകയെന്നതാണ് സർക്കാരിന്റെ സ്വപ്നം. 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ 588 പദ്ധതികളിൽ 568 എണ്ണവും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞത് ജീവനക്കാരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ്. ഡിസംബർ 31 ന് മുൻപായി ഫയലുകൾ തീർപ്പാക്കുന്നതിനുള്ള പ്രത്യേക യജ്ഞം നടക്കുകയാണ്. നയപരമായ തീരുമാനമെടുത്ത വിഷയങ്ങളിൽ പോലും ഫയലുകൾ അനാവശ്യമായി പല തട്ടുകളിലൂടെ കയറിയിറങ്ങുന്ന രീതി അവസാനിപ്പിക്കണം. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഫയൽ നീക്കങ്ങൾ വിശകലനം ചെയ്ത് ഡാറ്റാ അധിഷ്ഠിത ഭരണസംവിധാനം നടപ്പിലാക്കും. പദ്ധതി നിർവഹണത്തിലെ കാലതാമസം മൂലം ഖജനാവിൽ നിന്ന് പണം ചോരുന്നത് തടയും. തനിക്ക് സ്തുതിപാഠകരെ ഭയമാണെന്നും ഭരണകൂടത്തിന്റെ മുഖത്തുനോക്കി കാര്യങ്ങൾ അവതരിപ്പിക്കുന്ന സംഘടനാ സംസ്കാരമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

 പൂമ്പാറ്റ പൂവിൽ നിന്ന് തേൻ കുടിക്കുന്നത് പോലെ ജനങ്ങളെ പ്രയാസപ്പെടുത്താതെ നികുതി പിരിക്കുകയെന്ന കൗടില്യന്റെ തത്വമാണ് സർക്കാർ പിന്തുടരുന്നത്. പുതിയ ബജറ്റിൽ ഒരു രൂപ പോലും നികുതി കൂട്ടിയിട്ടില്ല. എന്നിട്ടും ഒക്ടോബറിൽ ജിഎസ്ടി വരുമാനത്തിൽ 28 ശതമാനം റെക്കോർഡ് വളർച്ച കൈവരിക്കാൻ കേരളത്തിനായി. ദേശീയ ശരാശരി 13 ശതമാനമായിരിക്കെയാണ് ഈ നേട്ടം. 20 ലക്ഷം രൂപയിൽ താഴെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചതിലൂടെ സംസ്ഥാനത്തെ വാഹന വിപണിയിൽ വലിയ ഉണർവുണ്ടാക്കാനും വരുമാനം വർധിപ്പിക്കാനും സാധിച്ചു. കഴിഞ്ഞ ആറുമാസത്തെ ഗൃഹപാഠത്തിന് ശേഷം ഇനി പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഘട്ടമാണെന്നും വരും മാസങ്ങളിൽ സംസ്ഥാനത്ത് വൻതോതിൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam