കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ യുവനടി അതുല്യ ചന്ദ്രൻ അടക്കം മൂന്ന് പേർക്ക് ജാമ്യം അനുവദിച്ചു.അതുല്യ ചന്ദ്രന് പുറമെ ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് സെഷൻസ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.
12 പേർ പ്രതികളായ കേസിൽ മൂന്ന് പേർ മാത്രമാണ് പിടിയിലായിട്ടുള്ളത്. ഒളിവിലുള്ള ഡോക്ടർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ആക്രമണ കേസിലെ പരാതിക്കാരനായ ബലാത്സംഗ കേസിൽ പ്രതിയായ ഡോക്ടർ ജോൺസൺ കെ വർഗീസിന്റെ ഫോണിൽ നിന്ന് 12 ഓളം യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.നടി അടക്കമുള്ള ആക്രമണ കേസിലെ പ്രതികളാണ് ഈ ഫോൺ അന്വേഷണ സംഘത്തിന് കൈമാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
