ട്രെയിനിലേക്ക് ചാടിക്കയറിയ മധ്യവയസ്‌കന് ദാരുണാന്ത്യം

NOVEMBER 19, 2026, 1:37 AM

കോഴിക്കോട്: ട്രെയിനിലേക്ക് ചാടിക്കയറിയ മധ്യവയസ്‌കന് ദാരുണാന്ത്യം. ഇരിങ്ങല്‍ സ്‌റ്റേഷനിലുണ്ടായ അപകടത്തില്‍ തിക്കോടി വടക്കേ മന്നത്ത് സന്തോഷ് (51) ആണ് മരിച്ചത്. 

സ്‌റ്റേഷന്‍ മാറി ഇറങ്ങിയെന്നു മനസിലാക്കിയപ്പോള്‍ തിരിച്ച് ട്രെയിനിലേക്ക് ചാടിക്കയറുകയായിരുന്നു. 

 കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന സന്തോഷ്, ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ തിക്കോടിയാണെന്ന് തെറ്റിദ്ധരിച്ച് ഇറങ്ങുകയായിരുന്നു.

vachakam
vachakam
vachakam

ട്രെയിന്‍ മുന്നോട്ടുനീങ്ങിയപ്പോഴാണ് സ്ഥലം മാറിയതായി മനസ്സിലായത്. തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് തിരികെ കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഭാര്യ: ഷൈനി. മക്കള്‍: അശ്വിന്‍, സാരംഗ്, ആര്യ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam