നിയമ പോരാട്ടം തുടരുമെന്ന് അരിയിൽ ഷുക്കൂറിന്റെ സഹോദരൻ

NOVEMBER 19, 2026, 1:03 AM

കൊച്ചി:   അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ നിയമ പോരാട്ടം തുടരുമെന്ന് സഹോദരൻ ദാവൂദ്.

കേസിൽ പി ജയരാജനും ടിവി രാജേഷും ഉൾപ്പെടെ 18പേരെ വെറുതെ വിട്ട കോടതി വിധിയ്ക്ക് പിന്നാലെ  ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഈ കേസിൽ 13 പേരാണ് കുറ്റക്കാർ. 

‘നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും... നിയമ പോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഷാഅല്ലാഹ് നിയമ പോരാട്ടം തുടരും. കൂടെ നിന്ന എല്ലാവർക്കും ഉമ്മ..’ - ദാവൂദ് കുറിച്ചു.

vachakam
vachakam
vachakam

യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂറി​നെ (21) 2012 ഫെബ്രുവരി 20ന് വൈകിട്ട് മൂന്നോടെയാണ് കണ്ണപുരം കീഴറ വള്ളുവൻകടവിൽ സിപിഎം പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam