ആലപ്പുഴ: വര്‍ഗീയ സംഘടനകള്‍ ക്ഷേത്രങ്ങളിലും സമുദായ സംഘടനകളിലും പിടിമുറുക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇത്തരം സമിതികളില്‍ ഭാരവാഹികളാകുന്നതിനുള്ള വിലക്ക് പാര്‍ട്ടി നേതൃത്വം നീക്കി. ആലപ്പുഴയില്‍ നടന്ന വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി വിജയനും കേന്ദ്ര, സംസ്ഥാന നേതാക്കളും മുഴുവന്‍ സമയം പങ്കെടുത്ത യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തെക്കുറിച്ചും നേതാക്കളുടെ ശൈലിയെക്കുറിച്ചും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. സമുദായ പ്രമാണിമാര്‍ക്ക് പിന്നാലെ പാര്‍ട്ടി പോകരുതെന്നും, പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും അടിക്കടിയുള്ള പിരിവുകള്‍ ജനങ്ങളില്‍ വലിയ എതിര്‍പ്പുണ്ടാക്കുന്നുണ്ടെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിലും ആലപ്പുഴയിലും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. അനാവശ്യമായി ഏരിയ കമ്മിറ്റികള്‍ വിഭജിച്ചത് സംഘടനാ പ്രവര്‍ത്തനത്തെ ദുര്‍ബലമാക്കിയെന്നും ഇത്തരത്തിലുള്ള വിഭജനങ്ങള്‍ ഇനി ഒഴിവാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ഒരേ ആളുകള്‍ തന്നെ പല പോഷക സംഘടനകളില്‍ അംഗത്വമെടുക്കുന്ന ഇരട്ടിപ്പ് തിരഞ്ഞെടുപ്പുകളിലെ വോട്ട് കണക്കുകളെ ബാധിക്കുന്നുണ്ടെന്നും, പാര്‍ട്ടിയെപ്പറ്റി ധാരണയില്ലാത്തവര്‍ക്ക് അംഗത്വം ലഭിക്കുന്ന സാഹചര്യം പരിശോധിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന, ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ക്രമമായി സ്വത്തു വെളിപ്പെടുത്തുമെന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗ തീരുമാനം നേതാക്കള്‍ യോഗത്തില്‍ വിശദീകരിച്ചു. പാര്‍ട്ടി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സിപിഎം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയറ്റും വികസിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ചേര്‍ത്തല, കായംകുളം, മാവേലിക്കര ഏരിയ സെക്രട്ടറിമാരെയും എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെയും ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് പ്രാഥമികമായി ധാരണയായിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
