തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ.ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്.മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംസി മായിൻഹാജി ചെയർമാനാകും.
മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും.
കോടതി വിധി അനുസരിച്ചാണ് ഇപ്പോൾ പുനഃസംഘടന നടന്നിരിക്കുന്നത്. പുനഃസംഘടനയില് സര്ക്കാരിന് തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ചര്ച്ചകള് ശക്തമാക്കിയത്. പിന്നാലെ കെ എസ് ഹംസ ചെയര്മാനായ വഖഫ് ബോര്ഡ് സര്ക്കാര് പിരിച്ചുവിടാന് തീരുമാനിച്ചിരുന്നു. അതേസമയം, പുനഃസംഘടനയില് കെ എസ് ഹംസ കോടതിയെ സമീപിക്കാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
