പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ചെയർമാൻ

NOVEMBER 5, 2026, 7:59 PM

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വ്യക്തമാക്കി ചെയർമാൻ എം.ആർ ബൈജു. ഇക്കാര്യം രേഖാമൂലം എസ്ഐടിയെ അറിയിച്ചു.ഹൈക്കോടതിയുടെ ഉത്തരവ് വന്നതിനുശേഷം മാത്രമായിരിക്കും ഹാജരാകുന്നതിൽ തീരുമാനം ഉണ്ടാവുക. 

പരീക്ഷാ മൂല്യനിര്‍ണയത്തിലെ വീഴ്ചകള്‍ സാങ്കേതികം മാത്രമെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയം നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുവെന്നും പിഎസ്‌സി പറഞ്ഞിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിക്കവെ ആയിരുന്നു പിഎസ്‌സിയുടെ ഈ വാദങ്ങൾ.

അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് കാരണമെന്ന് പിഎസ്‌സി പരീക്ഷ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരി വ്യക്തമാക്കിയിരുന്നു.എം.ആർ ബൈജുവിനെ പ്രതി ചേർക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam