ചോറ്റാനിക്കര: സഹോദരിയുടെ ജീവനെടുത്ത് ഇരട്ട സഹോദരി. ചോറ്റാനിക്കരയിലെ 45കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അറസ്റ്റിലായത് ഇരട്ട സഹോദരിയാണ്. കൊലപാതക വിവരം മറച്ചുവെച്ചതിന് സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ കൂടാളി തലമുണ്ട സ്വദേശിനി സവിതയുടെ മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സംഭവത്തില്‍ സവിതയുടെ ഇരട്ട സഹോദരി സജിതയെ അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചുവെച്ചതിന് സഹോദരന് സുധീറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭജന ഇരിക്കാന്‍ എത്തിയതായിരുന്നു സവിതയും സജിതയും.
കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് സവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. ഇതോടെ പൊലീസിന് സംശയമായി.
വിശദമായ ചോദ്യം ചെയ്യലില്‍ സജിത കുറ്റം സമ്മതിക്കുകയായിരുന്നു. സത്രത്തിലെ മുറിയില്വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ സവിതയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സജിത പൊലീസിനോട് പറഞ്ഞു. മുഖത്ത് ഇടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊല നടത്തിയതെന്നും സജിത മൊഴി നല്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
