കൊച്ചി: യുവ ഡോക്ടറെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ സിനിമ നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബന്ധുവായ സ്ത്രീക്ക് അടിയന്തര വൈദ്യസഹായം വേണമെന്ന് വിശ്വസിപ്പിച്ചാണ് 41-കാരനായ ഡോക്ടറെ പൊന്നുരുന്നിയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ ഡോക്ടറെ കസേരയിലിരുത്തി അതുല്യയും സുഹൃത്തുക്കളും ഉള്‍പ്പെടുന്ന 12 അംഗ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഡോക്ടറുടെ വാച്ചുകളും മൊബൈല്‍ ഫോണുകളും അടക്കം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങളാണ് സംഘം കവര്‍ന്നത്. ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്.
ആക്രമണം ആസൂത്രണം ചെയ്തത് നടി അതുല്യ ചന്ദ്രയാണെന്ന് പൊലീസ് പറയുന്നു. അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിന് കാരണം. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടു. ആറ് കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. അത്രയും നൽകാനാകില്ലെന്ന് ഡോക്ടർ മറുപടി നൽകിയതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഡോക്ടർ വഴങ്ങാതെ വന്നതോടെയായിരുന്നു മർദനം. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
