അമേരിക്കയിൽ റോക്കറ്റ് വിക്ഷേപണ നിയമങ്ങളിൽ വൻ മാറ്റത്തിന് നീക്കം

NOVEMBER 5, 2026, 9:54 PM

വാഷിങ്ടൺ: അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിന് പുതിയ ഉണർവേകുന്ന നിർണായക പ്രഖ്യാപനവുമായി ട്രംപ് ഭരണകൂടം. വാണിജ്യ റോക്കറ്റ് വിക്ഷേപണങ്ങൾക്കും ബഹിരാകാശ വാഹനങ്ങളുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിനുമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (FAA) പുതിയ നിയമഭേദഗതികൾ നിർദേശിച്ചു.

നവംബർ അഞ്ച് വ്യാഴാഴ്ച പ്രഖ്യാപിച്ച നടപടികൾ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിനും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും ഉൾപ്പെടെയുള്ള സ്വകാര്യ ബഹിരാകാശ കമ്പനികൾക്ക് ഗുണകരമായേക്കും. റോക്കറ്റ് വിക്ഷേപണത്തിനിടെ സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോൾ ദൗത്യം അടിയന്തരമായി അവസാനിപ്പിക്കേണ്ട സാഹചര്യങ്ങൾ സംബന്ധിച്ച നിലവിലുള്ള നിയമങ്ങളിലാണ് പ്രധാന മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.

ഫ്‌ളൈറ്റ് അബോർട്ട് നിർബന്ധമല്ലാത്ത സാഹചര്യങ്ങൾ വ്യക്തമാക്കുന്നതോടൊപ്പം, വിക്ഷേപണത്തിനിടെ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിലും കമ്പനികൾക്ക് കൂടുതൽ സൗകര്യം നൽകും. ബഹിരാകാശ വാഹനങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ തകരുകയോ അവയുടെ ഭാഗങ്ങൾ താഴേക്ക് പതിക്കുകയോ ചെയ്താൽ പൊതുജനങ്ങൾക്കുണ്ടാകാവുന്ന അപകടസാധ്യത കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സുരക്ഷ ഉറപ്പാക്കിക്കൊണ്ട് അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കൻ ഗതാഗത സെക്രട്ടറി ഷോൺ ഡഫിയാണ് പുതിയ നടപടികൾ പ്രഖ്യാപിച്ചത്. ബഹിരാകാശ വ്യവസായത്തിന്റെ വേഗത്തിലുള്ള വളർച്ചയ്ക്ക് നിലവിലുള്ള അനുമതി നടപടികൾ തടസ്സമാകരുതെന്നും അതേസമയം പൊതുജനസുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

2027ൽ ബഹിരാകാശ വിക്ഷേപണങ്ങൾക്ക് അനുമതി നൽകുന്ന മുഴുവൻ സംവിധാനവും സമഗ്രമായി പരിഷ്‌കരിക്കാനും FAA പദ്ധതിയിടുന്നു. അപേക്ഷകൾ പരിശോധിക്കുന്നതിനും സുരക്ഷാ വിലയിരുത്തലുകൾ വേഗത്തിലാക്കുന്നതിനുമായി കൂടുതൽ എയറോസ്‌പേസ് എൻജിനീയർമാരെ നിയമിക്കുകയും പ്രത്യേക ഭരണനേതൃത്വം ശക്തിപ്പെടുത്തുകയും ചെയ്യും.
2030 ആകുമ്പോഴേക്കും അമേരിക്കയിൽ പ്രതിവർഷം കുറഞ്ഞത് 1,000 വാണിജ്യ റോക്കറ്റ് വിക്ഷേപണങ്ങളും ബഹിരാകാശ വാഹനങ്ങളുടെ തിരിച്ചുവരവുകളും സാധ്യമാക്കണമെന്നതാണ് വൈറ്റ് ഹൗസിന്റെ ലക്ഷ്യം. 2025ൽ ലോകത്താകെ നടന്ന 329 വാണിജ്യ ബഹിരാകാശ വിക്ഷേപണങ്ങളിൽ 217 എണ്ണവും അമേരിക്കയിൽനിന്നായിരുന്നു.

കഴിഞ്ഞ ഒക്ടോബറിലും ലൈസൻസ് അപേക്ഷകൾ ഇലക്ട്രോണിക് രീതിയിൽ സമർപ്പിക്കാനും വിവിധ സുരക്ഷാ പരിശോധനകൾ ഏകീകരിക്കാനും അനാവശ്യ ആവർത്തനങ്ങൾ ഒഴിവാക്കാനുമുള്ള അഞ്ച് നിയമഭേദഗതികൾ എഅഅ നിർദേശിച്ചിരുന്നു. പുതിയ പ്രഖ്യാപനം ഈ പരിഷ്‌കാരങ്ങളുടെ തുടർച്ചയാണ്.

vachakam
vachakam
vachakam

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ റോക്കറ്റ് വിക്ഷേപണ കമ്പനിയായ സ്‌പേസ് എക്‌സിന് പുതിയ നിയമങ്ങൾ പ്രത്യേക നേട്ടമാകുമെന്നാണ് വിലയിരുത്തൽ. സ്റ്റാർഷിപ്പ് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ വിക്ഷേപണങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനിക്ക് അനുമതി നടപടികളിലെ കാലതാമസം കുറയുന്നത് ഗുണകരമായേക്കും. ബ്ലൂ ഒറിജിൻ, റോക്കറ്റ് ലാബ് തുടങ്ങിയ കമ്പനികൾക്കും സമാനമായ പ്രയോജനങ്ങൾ ലഭിക്കാം.

എന്നാൽ പുതിയ നിർദേശങ്ങൾ എല്ലാം നിലവിൽ നിയമമായി പ്രാബല്യത്തിൽ വന്നിട്ടില്ല. ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമേ അന്തിമ നിയമഭേദഗതികൾ നടപ്പാക്കൂ. സ്വകാര്യ ബഹിരാകാശ മേഖലയിലെ മത്സരം ശക്തമാകുന്നതിനിടെ അമേരിക്കയെ ലോകത്തിന്റെ പ്രധാന ബഹിരാകാശ വിക്ഷേപണ കേന്ദ്രമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം.

അനിൽ മറ്റത്തിക്കുന്നേൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam