ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ല?  വിശദീകരണവുമായി കെ. സുധാകരൻ എം.പി

NOVEMBER 5, 2026, 6:40 PM

കണ്ണൂർ: കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ തനിക്കറിയില്ലെന്ന് പറഞ്ഞതിൽ വിശദീകരണവുമായി കെ. സുധാകരൻ എം.പി. 

ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസിലേക്ക് കടന്നുവന്നത് തന്റെ ക്ഷണപ്രകാരമാണെന്ന് വീഡിയോ സന്ദേശത്തിലൂടെ സുധാകരൻ അറിയിച്ചു. 

മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യം ശ്രദ്ധയിൽ പെടാത്തതാണ് മറുപടി തെറ്റിദ്ധരിക്കപ്പെടാൻ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് സി.പി.ഐയിൽ നിന്ന് ശക്തയായ ഒരു പോരാളിയായ ശ്രീനാദേവി കുഞ്ഞമ്മയെ കോൺഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നത് താനാണ്. പിന്നീട് അവർ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.

vachakam
vachakam
vachakam

മാധ്യമപ്രവർത്തകർ കുഞ്ഞമ്മയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ കെ.പി.സി.സി നേതൃത്വവുമായുള്ള ഗൗരവമായ ചർച്ചകളിലായിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ശ്രീമതി ശ്രീനാദേവി കുഞ്ഞമ്മയെ കുറിച്ച് നടത്തിയ പരാമർശം ചിലരിൽ തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയതായി മനസ്സിലാക്കുന്നുവെന്നും അത് തിരുത്തുന്നതിനും യാഥാർത്ഥ്യം വ്യക്തമാക്കുന്നതിനുമാണ് വീണ്ടും വീഡിയോ പങ്കുവെക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

പെട്ടെന്ന് പേര് മാത്രം കേട്ടപ്പോൾ ചോദ്യം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നും അതിനെയാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതെന്നും സുധാകരൻ വിശദീകരിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam