നെടുമ്പാശ്ശേരി അപകടം:  കാർ സഞ്ചരിച്ചത് 162 കി.മീ വേഗത്തിലെന്ന്  സ്ഥിരീകരിച്ചു

NOVEMBER 5, 2026, 8:54 AM

കൊച്ചി:   മിനി കൂപ്പർ അപകടത്തിൽ വാഹനത്തിന്റെ അമിത വേഗം സ്ഥിരീകരിച്ചു.  അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പ് വരെ വാഹനത്തിന്റെ വേഗത 162 കിലോമീറ്റർ ആയിരുന്നു. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത144 കിലോ മീറ്റർ ആയിരുന്നു. ബിഎംഡബ്യൂ കമ്പനിയുടെ സാങ്കേതിക പരിശോധനയിലാണ് അമിത വേഗം സ്ഥിരീകരിക്കുന്നത്.

 അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് നടത്തിയ കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്ന തരത്തിലാണ് കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിലെയും വിവരങ്ങളെന്ന് പൊലീസ് പറഞ്ഞു. 

വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM)  നിന്ന് ലഭിച്ചവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. സാങ്കേതിക പരിശോധന റിപ്പോർട്ട് ബിഎംഡബ്ല്യു ഇന്ത്യ അന്വേഷണ സംഘത്തിന് കൈമാറി. അപകടത്തിന് ഒരു സെക്കൻ്റ് മുമ്പ് മാത്രമാണ് ബ്രേക്ക് ഉപയോ​ഗിച്ചത്. 

vachakam
vachakam
vachakam

ഒക്ടോബർ 10ന് പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു.  

വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, 500 മീറ്റർ ദൂരം വെറും 11 സെക്കൻഡുകൊണ്ടാണു വാഹനം പിന്നിട്ടതെന്നു കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലിനു കൂടുതൽ ശാസ്ത്രീയമായ പിന്തുണ നൽകുന്നതാണ് വാഹനത്തിന്റെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ട് കാർ കമ്പനി ഇന്ന് അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോർട്ട്.  


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam