തിരുവനന്തപുരം : നിർമ്മാണ തൊഴിലാളിയെ നിസാര കേസിന്റെ പേരിൽ വർക്കല എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.
മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.
നഷ്ടപരിഹാരം സർക്കാർ നൽകിയ ശേഷം 15 ദിവസത്തിനകം ഒരു ലക്ഷം രൂപ എതിർകക്ഷിയായ എസ്.ഐ സർക്കാർ അക്കൗണ്ടിൽ തിരിച്ചടക്കണമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ഒരു ലക്ഷം രൂപ സർക്കാർ ഖജനാവിൽ അടച്ചതായി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിനെ അറിയിച്ചു.
2022 ഓഗസ്റ്റ് 30 ന് പാലച്ചിറയിൽ ഒരു വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റത്. അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ടതായും പരാതിക്കാരൻ അറിയിച്ചു. കരിമണ്ണ് ഖനനം ചെയ്തതുകൊണ്ടാണ് സുരേഷിനെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ കമ്മീഷനെ അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
