മിസ് കേരള സൗന്ദര്യപ്പട്ടം പെരിന്തല്‍മണ്ണയുടെ ചിത്രാംബരിക്ക്; ഫസ്റ്റ് റണ്ണറപ്പായി മേഘ മരിയ ജോസ്

OCTOBER 16, 2026, 8:42 PM

മലപ്പുറം: പെരിന്തല്‍മണ്ണ സ്വദേശിനിയായ പത്തൊന്‍പതുകാരി ചിത്രാംബരി ട്രെന്‍ഡ്‌സ് ഇംപ്രസാരിയോ മിസ് കേരള 2026 കിരീടം ചൂടി. എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി ബിന്ദു കൃഷ്ണയും മിസ് കേരള 2025 വിജയി ശ്രീനിധി സുരേഷും ചേര്‍ന്ന് പുതിയ റാണിയെ കിരീടം അണിയിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് ചിത്രാംബരി. മത്സരത്തില്‍ മേഘ മരിയ ജോസ് ഫസ്റ്റ് റണ്ണറപ്പ് എറ്റേണല്‍ ബ്യൂട്ടിയായും, കാജല്‍ ലിബി സെക്കന്‍ഡ് റണ്ണറപ്പ് ബ്യൂട്ടി വിത്ത് എലഗന്‍സ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

വിവിധ ഉപവിഭാഗങ്ങളിലെ മത്സരങ്ങളില്‍ മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നീ നേട്ടങ്ങള്‍ യു.കെ ഗോപിക കൃഷ്ണന്‍ സ്വന്തമാക്കി. കൂടാതെ, മിസ് ഇന്നര്‍ വോയ്സ് ആയി മാനസ പ്രകാശും, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫിറ്റ്‌നസ് എന്നീ പദവികള്‍ ഡോണ മൈക്കിളും കരസ്ഥമാക്കി. മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍ ആയി കിരീട ജേതാവ് ചിത്രാംബരി തന്നെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ് ആയി മൈഥിലി ദിലീപും, മിസ് ടാലന്റഡ് ആയി എ. ദൃശ്യ സൂരജും, മിസ് കണ്‍ജീനിയാലിറ്റി ആയി അമൃത നായരും അവാര്‍ഡുകള്‍ നേടി.

ചടങ്ങിന്റെ ഭാഗമായി പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് മന്ത്രി ബിന്ദു കൃഷ്ണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പിച്ചു. സൗന്ദര്യവും പ്രതിഭയും ഒത്തുവന്ന താരങ്ങളുടെ മാറ്റുരയ്ക്കലിനൊപ്പം സാമൂഹിക പ്രതിബദ്ധത കൂടി അടയാളപ്പെടുത്തിയ വേദിയായി ഈ മിസ് കേരള മത്സരം മാറി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam