കോഴിക്കോട്: പ്രാദേശികമായി നിലനിന്നിരുന്ന ചെറിയ ഭാഷകൾ അപ്രത്യക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് പ്രമുഖ കർണാടക എഴുത്തുകാരനും കന്നഡ ഡെവലെപ്മെന്റ് അതോറിറ്റി അധ്യക്ഷനുമായ ഡോ. പുരുഷോത്തമ ബിലിമാലെ.
ജാമിഅ മർകസിൽ കർണാടക സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'ഇസ്ദിഹാർ' ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷകളുടെ മരണം പ്രാദേശിക ജനസമൂഹങ്ങളുടെ സർഗാത്മകവും സാംസ്കാരികവും പൈതൃകപരവുമായ ആവിഷ്ക്കാരങ്ങളുടെ തകർച്ചക്ക് കാരണമാവുമെന്നും അവയെ സംരക്ഷിക്കാൻ സർക്കാരുകൾ പദ്ധതികൾ ആവിശ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മർകസ് കാമിൽ ഇജ്തിമയിൽ നടന്ന പരിപാടിയിൽ ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി സന്ദേശ പ്രഭാഷണം നടത്തി.'അനുധാവനത്തിന്റെ യാത്ര' എന്ന ഫെസ്റ്റിവലിന്റെ പ്രമേയം ആസ്പദമാക്കി ശരീഫ് സഅദി കാമിൽ സഖാഫി കില്ലൂർ സംസാരിച്ചു.
ബശീർ സഖാഫി കൈപ്പുറം, ഇഹ്യാഉസ്സുന്ന പ്രസിഡന്റ് സയ്യിദ് ജസാർ ബാഫഖി, സെക്രട്ടറി ഹാഫിള് ബിഷ്ർ സുൽത്താൻ ബത്തേരി, കെ.എസ്.ഒ പ്രസിഡന്റ് ഹാഫിള് ജാസിൽ കെ.സി. റോഡ്, സെക്രട്ടറി മുഹമ്മദ് അശ്റഫ് നാവൂർ, ഫെസ്റ്റിവൽ ചെയർമാൻ റിയാസ് കാവ്, കൺവീനർ ഹാഫിള് സുഹൈൽ ബഡോളി തുടങ്ങിയവർ സംബന്ധിച്ചു. ലിറ്റററി ഫെസ്റ്റിവലിന്റെ ഭാഗമായ കലാസാംസ്കാരിക പരിപാടികൾ ഈ മാസം 23 ന് സമാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
